
മസ്‌കറ്റ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു. മെയ് 12 ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഒമാനിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈദുല്‍ ഫിത്തര്‍ മെയ് 13 വ്യാഴാഴ്ചയാണെങ്കില്‍ മെയ് 16 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. എന്നാൽ അതേസമയം ഈദുല്‍ ഫിത്തര്‍ മെയ് 14 വെള്ളിയാഴ്ച ആണെങ്കില്‍ മെയ് 18 ചൊവ്വാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
Post Your Comments