Latest NewsNewsIndia

കോവിഡ് വ്യാപനം; നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Read Also: സ്വർണ്ണ വിലയിൽ വർധനവ്; അറിയാം ഇന്നത്തെ നിരക്ക്

കോവിഡ് പ്രതിരോധത്തിന് മെഡിക്കൽ വിദ്യാർത്ഥികളെ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതയെ കുറിച്ച് കേന്ദ്രസർക്കാർ പരിശോധിച്ചിരുന്നു. മെഡിക്കൽ ബിരുദ വിദ്യാർത്ഥികളെയും നഴ്സിങ് വിദ്യാർത്ഥികളെയും കോവിഡ് പ്രതിരോധത്തിന് നിയോഗിക്കാനുള്ള നിർദേശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചത്.

Read Also: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി ഫൈസർ; 70 മില്യൺ ഡോളറിന്റെ മരുന്നുകൾ നൽകും

അവസാന വർഷ മെഡിക്കൽ ബിരുദ വിദ്യാർത്ഥികളെ ടെലി കൺസൾട്ടേഷൻ, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കൽ തുടങ്ങിയ ജോലികൾക്ക് നിയോഗിക്കും. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ഇവരുടെ ജോലി. ബിഎസ്സി, ജനറൽ നഴ്സിങ് പഠിച്ച വിദ്യാർത്ഥികളെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും.

മുതിർന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും മേൽനോട്ടത്തിലായിരിക്കും ഇവരുടെ ജോലിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് ഡ്യൂട്ടിയിൽ നൂറ് ദിവസം പൂർത്തിയാക്കുന്ന മെഡിക്കൽ ജീവനക്കാർക്ക് കോവിഡ് നാഷണൽ സർവീസ് സമ്മാൻ നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read Also: പേരക്കുട്ടിയ്ക്ക് കോവിഡ് പകരുമോയെന്ന ആശങ്ക; വൃദ്ധ ദമ്പതികൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button