ജയ്പൂർ: പേരക്കുട്ടിയ്ക്ക് കോവിഡ് പകരുമോ എന്ന ആശങ്കയിൽ വൈറസ് ബാധിതരായ വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ട്രെയിനിന് മുന്നിൽ ചാടിയാണ് ദമ്പതികൾ ജീവനൊടുക്കിയത്. ദമ്പതികളായ ഹീരാലാലും ശാന്തി ഭായിയുമാണ് മരിച്ചത്.
Read Also: സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ: സർക്കാർ ഉത്തരവ് പുറത്തിറങ്ങി, അറിയേണ്ടതെല്ലാം
കോവിഡ് ബാധിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇരുവരും. മരുമകൾക്കും കൊച്ചു മകനുമൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. തങ്ങളിൽ നിന്നും കൊച്ചു മകന് രോഗവ്യാപനം ഉണ്ടാകുമോ എന്ന ഭയം മൂലമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
ഏപ്രിൽ 29 നാണ് ഹീരാലാലിനും ശാന്തിഭായിക്കും കോവിഡ് സ്ഥിരീകരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments