കോഴിക്കോട്: വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ ഒരാൾ പിടിയിൽ. കോഴിക്കോടാണ് സംഭവം. താമരശ്ശേരി റെയ്ഞ്ചിലെ ചിപ്പിലിത്തോട് വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായത്. കോടഞ്ചേരി മീന്മുട്ടി കാട്ടിലേടത്ത് ചന്ദ്രൻ (52) ആണ് പിടിയിലായത്. നാടൻ തോക്കും തിരകളും പന്നി ഇറച്ചിയും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
Read Also: തെരുവ് നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ആഹാരം നൽകുന്നവരെ തടയാൻ പാടില്ല; നിർദ്ദേശം നൽകി ഡിജിപി
വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വിൽപന നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടയാളാണ് ചന്ദ്രൻ. സംഘത്തിൽ ഇനിയും കൂടുതൽ പ്രതികൾ ഉണ്ടെന്ന് താമരശ്ശേരി റെയിഞ്ച് ഓഫീസർ എം കെ രാജീവ് കുമാർ അറിയിച്ചു. പ്രതിയെ താമരശേരി ജെഎഫ്സിഎം കോടതി റിമാൻഡ് ചെയ്തു. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ള പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
Read Also: കോവിഡ് നിയന്ത്രണം; ആരോഗ്യപ്രവർത്തകർക്കായി കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തും
Post Your Comments