Latest NewsKeralaNews

തെരുവ് നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ആഹാരം നൽകുന്നവരെ തടയാൻ പാടില്ല; നിർദ്ദേശം നൽകി ഡിജിപി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ള സമയത്ത് തെരുവ് നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ആഹാരം നൽകുന്നവരെ തടയാൻ പാടില്ലെന്ന് നിർദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. എന്നാൽ, ഇങ്ങനെ ഭക്ഷണം എത്തിച്ചു നൽകുന്നവർ എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതാണെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.

Read Also: കോവിഡ് നിയന്ത്രണം; ആരോഗ്യപ്രവർത്തകർക്കായി കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തും

തെരുവ് നായ്ക്കൾക്ക് ഭക്ഷണം എത്തിക്കുന്നവരെ ചില സ്ഥലങ്ങളിൽ പോലീസ് തടഞ്ഞെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലോക്‌നാഥ് ബെഹ്‌റ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്.

നാളെ മുതൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ. ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങാനനുമതി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കഞ്ചാവ് കേസ് പ്രതി ഷോക്കേറ്റ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button