Latest NewsKeralaNattuvarthaNews

സിപിഎമ്മിൻ്റെ പി.ബി അംഗവും ഏക മുഖ്യമന്ത്രിയുമായ പിണറായി വിജയനോട് ബംഗാളിലെ പരാജയത്തിന് വിശദീകരണം തേടി സന്ദീപ് വാര്യർ

22 സീറ്റുണ്ടായിരുന്ന ബംഗാളിൽ കോൺഗ്രസിനോട് കൂട്ടു ചേർന്ന് മത്സരിച്ചിട്ടും സീറ്റൊന്നും കിട്ടിയില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു.

പിണറായി വിജയൻ നിലവിൽ സി.പി.എമ്മിൻ്റെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട, ചോദ്യം ചെയ്യപ്പെടാത്ത അനിഷേധ്യനായ നേതാവും പി.ബി അംഗവും ഏക മുഖ്യമന്ത്രിയുമാണെന്നും, സി.പി.എമ്മിൻ്റെ രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവിന്, ബംഗാളിലെ സി.പി.എമ്മിൻ്റെ തോൽവിയിൽ ഉത്തരവാദിത്വമുണ്ടെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. 22 സീറ്റുണ്ടായിരുന്ന ബംഗാളിൽ കോൺഗ്രസിനോട് കൂട്ടു ചേർന്ന് മത്സരിച്ചിട്ടും സീറ്റൊന്നും കിട്ടിയില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു.

കേരളത്തിൽ മത തീവ്രവാദികളുടെ വോട്ട് പരസ്യമായി ഇരന്ന് വാങ്ങിയും കോൺഗ്രസിനും ലീഗിനുമെല്ലാം വോട്ട് മറിച്ചും ബി.ജെ.പിയെ പരാജയപ്പെടുത്തിയതിൻ്റെ പോരിശ പാടുന്ന പിണറായി , വംഗനാട്ടിൽ പട്ടട കത്തിയമരുന്ന സ്വന്തം പാർട്ടിയുടെ കാര്യം കൂടിയൊന്ന് പറയണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് വഴി ആവശ്യപ്പെടുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

രണ്ടാം തവണയും തെരഞ്ഞെടുപ്പ് വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു. പിണറായി വിജയൻ നിലവിൽ സിപിഎമ്മിൻ്റെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട, ചോദ്യം ചെയ്യപ്പെടാത്ത അനിഷേധ്യനായ നേതാവും പി.ബി അംഗവും ഏക മുഖ്യമന്ത്രിയുമാണ്. പല സൈബർ സഖാക്കളും നരേന്ദ്ര മോദി vs പിണറായി എന്ന നറേറ്റീവ് ഉയർത്തിക്കൊണ്ടു വരാനൊക്കെ ശ്രമിക്കുന്നുമുണ്ട്. എല്ലാം അംഗീകരിക്കാം. കേരളത്തിലെ വിജയത്തിൻ്റെ പരിപൂർണ ക്രെഡിറ്റും പിണറായിക്ക് ഉള്ളതു തന്നെ.

ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം; കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ
അങ്ങനെയാണെങ്കിൽ സിപിഎമ്മിൻ്റെ രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവിന്, ഏക മുഖ്യമന്ത്രിക്ക് ബംഗാളിലെ സിപിഎമ്മിൻ്റെ തോൽവിയിൽ ഉത്തരവാദിത്വമില്ലേ ? 22 സീറ്റുണ്ടായിരുന്ന ബംഗാളിൽ കോൺഗ്രസിനോട് കൂട്ടു ചേർന്ന് മത്സരിച്ചിട്ടു കൂടി കിട്ടിയത് ഇമ്മിണി ബല്യൊരു പൂജ്യമാണ്. ചരിത്രത്തിലാദ്യമായി ബംഗാൾ നിയമസഭയിൽ ഇടതുപക്ഷത്തിന് ഒരു എംഎൽഎ പോലുമില്ല . മൂന്നു പതിറ്റാണ്ട് അടക്കി ഭരിച്ച സംസ്ഥാനത്ത് സിപിഎമ്മിന് കിട്ടിയത് നാലര ശതമാനം വോട്ട് .

ബംഗാളിലെ നിങ്ങളുടെ അവസ്ഥ പരിഗണിച്ചാൽ കേരളത്തിലെ ബിജെപിക്ക് സംഭവിച്ച നഷ്ടം തുലോം കുറവാണ്. എസ്ഡിപിഐ അടക്കമുള്ള മത തീവ്രവാദികളുടെ വോട്ട് പരസ്യമായി ഇരന്ന് വാങ്ങിയും ചിലയിടത്ത് കോൺഗ്രസിനും ലീഗിനുമെല്ലാം വോട്ട് മറിച്ചും ബിജെപിയെ പരാജയപ്പെടുത്തിയതിൻ്റെ പോരിശ പാടുന്ന പിണറായി , വംഗനാട്ടിൽ പട്ടട കത്തിയമരുന്ന സ്വന്തം പാർട്ടിയുടെ കാര്യം കൂടിയൊന്ന് പറയണം. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ ചായയും അണ്ടിപ്പരിപ്പും കഴിച്ചിരുന്ന ഏതെങ്കിലും മാധ്യമ പ്രവർത്തകൻ ഇക്കാര്യം ചോദിക്കുമെന്ന് പ്രതീക്ഷിച്ചു. എവിടെ ? കടക്ക് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button