KeralaLatest NewsNews

ഷാഫി പറമ്പിലിന്റെ എം എൽ എ ഓഫിസ് ചിത്രം പങ്കുവെച്ച്‌ സംവിധായകന്‍

പാലക്കാട്‌ : യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ എം.എല്‍.എ ഓഫീസിന്റെ ചിത്രം പങ്കുവെച്ച്‌ സംവിധായകന്‍ ജോഫിന്‍ ചാക്കോ. ‘പാലക്കാട് എം.എല്‍.എ ഓഫീസ്’ എന്ന തലക്കെട്ടോടെയാണ് ജോഫിന്‍, ഷാഫി പറമ്പിലിന്റെ ഓഫീസ് ചിത്രം പങ്കുവെച്ചത്.

Read Also : കര്‍ണാടക ഉപതെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി  

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റാണ് ജോഫിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ഇ. ശ്രീധരന്‍ പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്ന കാര്യം പറഞ്ഞത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

‘പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്നാണ്’ ഇ. ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ശ്രീധരന്‍റെ പ്രസ്താവന വന്നതിന് പിന്നാലെ വലിയ ട്രോളുകളാണ് പ്രചാരണ സമയത്തും അതിന് ശേഷം വോട്ടെണ്ണല്‍ ദിവസവും സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button