Latest NewsKeralaNews

പിണറായി മന്ത്രിസഭയിലേക്ക് 11 വനിതാ രത്‌നങ്ങൾ; മേൽക്കോയ്‌മ വഹിച്ച് കെ കെ ശൈലജ

കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീലയുമാണ് (എല്‍.ഡി.എഫ്.) വിജയിച്ചത്.

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ വിജയിച്ചത് 15 വനിതാ സ്ഥാനാർത്ഥികളാണ് ഇടത് മുന്നണിയില്‍ മത്സരിക്കാന്‍ ഉണ്ടായിരുന്നത്.ഇതില്‍ പുതുമുഖങ്ങള്‍ ഉള്‍പ്പടെ 11 പേരാണ് വിജയിച്ചത്. പത്ത് വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച യു.ഡി.എഫില്‍ നിന്ന് വിജയിച്ചത് ഒരാള്‍ മാത്രമാണ്. വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച കെ.കെ. ശൈലജ ആണ് ജയിച്ചവരില്‍ ഏറ്റവും ശ്രദ്ധേയം .

യു.ഡി.എഫ് സ്ഥാനാര്‍ഥി ഇല്ലിക്കല്‍ അഗസ്തിയെക്കാള്‍ 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശൈലജ മട്ടന്നൂരില്‍ ജയിച്ചത്. വീണ ജോര്‍ജ് 13,853 വോട്ടിന് ഇത്തവണയും ആറന്മുളയില്‍ വിജയം കരസ്ഥമാക്കി. ആര്‍.എം.പി. എം.എല്‍.എ. കെ.കെ. രമ 7461 ഭൂരിപക്ഷത്തോടെ വടകരയില്‍ ജയിച്ചു. ഇത്തവണയും സി. കെ. ആശ സ്വന്തം സീറ്റ് നിലനിര്‍ത്തി.സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ ത്രികോണ മത്സരം നടന്ന വൈക്കത്ത് തകര്‍പ്പന്‍ ജയമാണ് ആശാ സ്വന്തമാക്കിയത്. ഇടതു സ്ഥാനാര്‍ത്ഥി ആര്‍. ബിന്ദു 5,949 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇരിങ്ങാലക്കുടയില്‍ വിജയിച്ചു. പുതുമുഖമായ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. ശാന്തകുമാരി 3,214 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോങ്ങാട് മണ്ഡലത്തില്‍ ജയിച്ചത്. 10923 വോട്ടുകള്‍ക്കാണ് കൊല്ലം ചടയമംഗലത്ത് നിന്ന ചിഞ്ചുറാണി വിജയിച്ചത്.

Read Also: ‘ഭരണത്തുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എന്റെ ആശംസകള്‍’; മോഹന്‍ലാല്‍

രണ്ടു സ്ത്രീകള്‍ നേര്‍ക്കുനേര്‍ നിന്നുള്ള പോരാട്ടമായിരുന്നു അരൂര്‍ മണ്ഡലത്തില്‍. ഇവിടെ യു.ഡി.എഫിന്റെ എം.എല്‍.എ. ആയിരുന്ന ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തിയാണ് ദലീമ ജോജോ വിജയിച്ചത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. പ്രതിനിധിയായ ഒ. എസ്. അംബിക 31,636 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കായംകുളത്തു യു. പ്രതിഭയും (എല്‍.ഡി.എഫ്.), കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീലയുമാണ് (എല്‍.ഡി.എഫ്.) വിജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button