സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടിയ ഇടതുപക്ഷ മുന്നണിയെയും പിണറായി വിജയനെയും അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ തന്റെ ആശംസകള്‍ പങ്കുവച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ എല്ലാ സ്ഥാനാര്‍ത്ഥികളെയും അഭിനന്ദിക്കുന്നതിനൊപ്പമാണ് മോഹന്‍ലാല്‍ ഇടതുമുന്നണിക്കും പിണറായി വിജയനും ആശംസകള്‍ നേര്‍ന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
‘നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഭരണത്തുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അവര്‍കള്‍ക്കും എന്റെ എല്ലാവിധ ആശംസകളും.’
Post Your Comments