ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് ഇന്ത്യയിലെ കോവിഡ് ദുരിതാശ്വാസത്തിനായി നൽകുമെന്ന പ്രഖ്യാപിച്ച സംഭാവന പി എം കെയറിലേക്ക് നൽകില്ല. യൂനിസെഫ് ഓസ്‌ട്രേലിയയാകും തന്റെ സംഭാവന ചിലവഴിക്കുകയെന്ന് കമ്മിൻസ് ട്വിറ്ററിലൂടെ അറിയിച്ചു. 50,000 യുഎസ് ഡോളറാണ് (37 ലക്ഷം രൂപം) പി എം കെയറിലേക്ക് നൽകുമെന്ന് കമ്മിൻസ് അറിയിച്ചിരുന്നത്.
ഇന്ത്യയെ സഹായിക്കാനായി യൂനിസെഫ് ഓസ്‌ട്രേലിയക്ക് പണം നൽകണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മിൻസ് തീരുമാനം മാറ്റിയത്. ‘തന്റെ പണം യൂനിസെഫ് ഓസ്‌ട്രേലിയക്ക് നൽകുമെന്നും ഓസ്‌ട്രേലിയയുടേതാണ് മികച്ച തീരുമാനമെന്ന് കമ്മിൻസ് ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് സഹായഹസ്തവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ രംഗത്തെത്തിയിരുന്നു. 50000 ഡോളറാണ് ഓസ്ട്രേലിയ യൂണിസെഫിലൂടെ ഇന്ത്യയ്ക്കായി സംഭാവന ചെയ്തത്. ഒപ്പം യൂണിസെഫ് വഴി ഓസ്‌ട്രേലിയൻ ജനതയോട് ഇന്ത്യക്കായി സംഭാവനകൾ നൽകാനും ക്രിക്കറ്റ് ഓസ്ട്രേലിയ അഭ്യർത്ഥിച്ചു.
Post Your Comments