COVID 19Latest NewsKeralaNattuvarthaNews

മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകിയ സംഭവം വിവാദത്തിൽ

വിശദമായ അന്വേഷണത്തിൽ വെള്ളായണി സ്വദേശി പ്രസാദിന്റെ ബന്ധുക്കൾക്ക് മൃതദേഹം മാറി നൽകിയാതായി കണ്ടെത്തി.

തിരുവനന്തപുരം: മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഗുരുതര വീഴ്ച്ച. കോവിഡ് ബാധിതനായ നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് മാറി നൽകിയതിനെത്തുടർന്ന് കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ സംസ്കരിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് മോർച്ചറിയിലെ സുരക്ഷാ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.

വെള്ളിയാഴ്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രസാദിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം പോലീസുമായി എത്തിയ ബന്ധുക്കൾക്ക് മൃതദേഹം കാണാനില്ലെന്ന മറുപടിയാണ്‌ മോർച്ചറി ജീവനക്കാറിൽനിന്നും ലഭിച്ചത്. വിശദമായ അന്വേഷണത്തിൽ വെള്ളായണി സ്വദേശി പ്രസാദിന്റെ ബന്ധുക്കൾക്ക് മൃതദേഹം മാറി നൽകിയാതായി കണ്ടെത്തി.

പ്രസാദിന്റെ ബന്ധുക്കൾ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസിന് പരാതി നൽകി. സംഭവം വിവാദമായതോടെ മോർച്ചറിയിലെ സുരക്ഷാ ജീവനക്കാരൻ മോഹന കുമാരനെ മെഡിക്കൽ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button