ബംഗളൂരു: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ പശ്ചിമ റെയില്‍െവ. യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് ഈ തീരുമാനം. കേരളത്തിലേക്കുള്ള യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്‌സ്പ്രസ് സ്പെഷ്യല്‍ (06537) മേയ് നാലു മുതലും കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസ് സ്പെഷ്യല്‍ (06538) മേയ് അഞ്ചു മുതലുമാണ് റദ്ദാക്കിയത്.
ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള ബാനസ് വാടി- കൊച്ചുവേളി ദ്വൈവാര ഹംസഫര്‍ എക്‌സ്പ്രസ് ഏപ്രില്‍ 30 മുതലും ബാനസ് വാടി -എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് മേയ് നാലു മുതലും റദ്ദാക്കിയിരുന്നു. ഇൗ സര്‍വീസുകള്‍ എന്നുമുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടില്ല.
ഇവക്ക് പുറമെ, യശ്വന്ത്പൂര്‍- ബിദര്‍- യശ്വന്ത്പൂര്‍ (06271/72), യശ്വന്ത്പൂര്‍-ലാത്തൂര്‍-യശ്വന്ത്പൂര്‍ (06583/84), ബംഗളൂരു സിറ്റി-നാഗര്‍കോവില്‍-ബംഗളൂരു സിറ്റി (07235/36), ബംഗളൂരു സിറ്റി^ശിവമൊഗ്ഗ ടൗണ്‍- ബംാളൂരു സിറ്റി (02089/90), ബംഗളൂരു സിറ്റി- ധാര്‍വാഡ്-ബംഗളൂരു സിറ്റി (02725/26) എന്നിവയും റദ്ദാക്കി.
Post Your Comments