COVID 19Latest NewsNewsIndia

ഓക്സിജൻ ദൗർലഭ്യം; 23 കൊവിഡ് രോഗികള്‍ പിടഞ്ഞു മരിച്ചു

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

ഓക്സിജൻ ദൗർലഭ്യം മൂലം 24 മണിക്കൂറിനിടെ 23 കൊവിഡ് രോഗികള്‍ പിടഞ്ഞു മരിച്ചു. ബംഗളൂരുവിന് അടുത്ത് ചാമരാജ് ജില്ലാ ആശുപത്രിയിലാണ് ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചത്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്.

മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധം നടത്തി. മൈസൂരില്‍ നിന്ന് ഓക്‌സിജന്‍ എത്തിയില്ലെന്നാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. പൊലീസ് സ്ഥലത്തെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി.

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം കല്‍ബുര്‍ഗിയില്‍ നാല് പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button