പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെഎൽ രാഹുൽ അപ്പെൻഡിസൈറ്റിസിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തും. കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുലിന് അപ്പെൻഡിസൈറ്റിസ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് താരത്തിന് ഉടൻ സർജറി വേണമെന്ന് മെഡിക്കൽ ടീം അറിയിക്കുകയായിരുന്നു.
ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം രാഹുലിന് പകരം മായങ്ക് അഗർവാളാണ് പഞ്ചാബ് കിങ്സിനെ നയിച്ചത്. നിലവിൽ ഈ സീസണിൽ റൺസ്സ്കോറർമാരിൽ മുന്നിലാണ് രാഹുൽ. നാല് അർദ്ധസെഞ്ചുറികളടക്കം 331 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതേസമയം, അഗർവാളിന്റെ ക്യാപ്റ്റൻസിയിൽ ഡൽഹിയോട് തോറ്റ പഞ്ചാബ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Post Your Comments