സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ. അവസാന റൗണ്ട് വരെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന മണ്ഡലത്തില്‍ 204 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്‍ മന്ത്രി കെ. ബാബു സിറ്റിങ് എം.എല്‍.എ. എം. സ്വരാജിനെ തോല്‍പിച്ചത്.
ബി.ജെ.പിക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ മുന്‍ പി.എസ്.സി. ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണനാണ് സ്ഥാനാര്‍ഥിയയത്. മണ്ഡലത്തില്‍ അതുകൊണ്ട് തന്നെ ത്രികോണ മത്സരമാണ് പ്രവചിക്കപ്പെട്ടിരുന്നത്. അതേസമയം, എൻ.ഡി.എ സ്ഥാനാർത്ഥിയെ നിഷ്പ്രഭമാക്കി വോട്ടെണ്ണലില്‍ ആദ്യാവസാനം ബാബുവും സ്വരാജുമായുള്ള മത്സരമാണ് കാണാനായത്.
സംസ്ഥാനത്തുണ്ടായ ഇടത് തരംഗത്തിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും തെരഞ്ഞെടുപ്പിലെ സ്വരാജിന്റെ പരാജയം സി.പി.എമ്മിനെയും നിരാശയിലാഴ്ത്തും.
Post Your Comments