Latest NewsNewsIndia

ബംഗാളില്‍ ട്വിസ്റ്റ്; നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് മമത ബാനര്‍ജി

1957 വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി വിജയിച്ചത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയ്ക്ക് മുന്നില്‍ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടു. 1957 വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി വിജയിച്ചത്.

Also Read: ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ എല്ലാവരേയും ഞെട്ടിച്ച് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം

നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു എന്ന് മമത പ്രതികരിച്ചു. അതേസമയം, തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. 294 മണ്ഡലങ്ങളില്‍ 212 സീറ്റുകളില്‍ തൃണമൂല്‍ മുന്നേറുകയാണ്. 150ല്‍ അധികം സീറ്റുകളില്‍ വിജയിച്ച് തൃണമൂല്‍ അധികാരം നിലനിര്‍ത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബിജെപി 78 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ മമത ബാനര്‍ജി വീല്‍ ചെയര്‍ ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് വീല്‍ ചെയറിലായ മമത ആദ്യമായാണ് നടന്നു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. ഇതിനിടെ ബംഗാളില്‍ സ്വാധീനം വര്‍ധിപ്പിച്ചതില്‍ വിറളി പിടിച്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി ഓഫീസുകള്‍ തീയിട്ട് നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button