മലപ്പുറം : തവനൂരില്‍ എൽഡിഎഫ് സ്ഥാനാർഥി കെ.ടി. ജലീൽ വിജയിച്ചു. യുഡിഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെ 2564 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പുറകിലായിരുന്ന കെ.ടി. ജലീലാണ് അവസാന നിമിഷം മുന്നേറിയത്.
2016-ല്‍ 17064 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു ജലീലിന്. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടാണ് ജലീല്‍ തേരോട്ടം തുടര്‍ന്നിരുന്നത്. എന്നാലിത്തവണ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. എന്നാല്‍ ബന്ധുനിമയന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ജലീലിന് തവനൂരിലെ ജയം വലിയൊരു ആശ്വസമാണ്. പരാജയപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ വെല്ലുവിളിയാകുമായിരുന്നു.
എല്‍ഡിഎഫിന് അത്രയേറെ മുന്‍തൂക്കമുള്ള മണ്ഡലമൊന്നുമല്ലാതിരുന്നിട്ടും ജലീല്‍ ഉണ്ടാക്കിയെടുത്ത ജനകീയാടിത്തറ ഇളക്കാന്‍ സ്ഥാനാര്‍ഥിക്കായി രണ്ടുമാസത്തോളം നെട്ടോട്ടമോടിയാണ് ഫിറോസ് കുന്നംപറമ്പിലെന്ന ജീവകാരുണ്യപ്രവര്‍ത്തകനെ കോണ്‍ഗ്രസ് കണ്ടെത്തിയത്. മലപ്പുറത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത് തവനൂരായിരുന്നു.
Post Your Comments