Latest NewsKeralaNews

സംസ്ഥാനത്ത് 8 ജില്ലകളിൽ എൽഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ 8 ജില്ലകളിൽ എൽഡിഎഫ് മുന്നേറുന്നു. മലപ്പുറം, വയനാട് , എറണാകുളം എന്നീ ജില്ലകളിൽ മാത്രമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശ്ശൂരിൽ 13 മണ്ഡലങ്ങളിലും എൽഡിഎഫ് മുന്നില്‍ നിൽക്കുകയാണ്. പത്തനംതിട്ടയിൽ തിരുവല്ല ഒഴികെ ബാക്കി നാലിടത്തും എൽഡിഎഫ് മുന്നേറുകയാണ്.

Read Also  :  കാവി പുതച്ച് അസമും പുതുച്ചേരിയും

അതേസമയം, നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനും മുന്നേറുന്നു. കോഴിക്കോട് സൗത്തിൽ കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ നവ്യഹരിദാസ് മുന്നിലുണ്ടായിരുന്നു. എന്നാൽ പിന്നീട് പുറകിലേക്ക് പോവുകയായിരുന്നു. തുടക്കം മുതൽ നേമത്ത് കനത്ത വെല്ലുവിളി ഉയർത്തി കുമ്മനം മുന്നിൽ തന്നെയുണ്ട്. ഇടതിനും വലതിനും തൊടാനാകാത്ത വമ്പൻ ലീഡ് നിലയാണ് നേമത്ത് കുമ്മനം ഉയർത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button