Latest NewsIndia

കാവി പുതച്ച് അസമും പുതുച്ചേരിയും

ഗുവാഹത്തി/ പുതുച്ചേരി: അസമില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തും. ബിജെപി സഖ്യത്തിന് 77 സീറ്റ് ഇതുവരെ കിട്ടിക്കഴിഞ്ഞു. കോണ്‍ഗ്രസ് മുന്നണിക്ക് 41 സീറ്റ് മാത്രമേയുള്ളൂ. അസമില്‍126 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ആദ്യത്തെ പ്രധാന മണിക്കൂറുകളില്‍ പുറത്തു വരുന്ന ഫലത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ ആരോ​ഗ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ, എജിപി മേധാവി അതുല്‍ ബോറ എന്നിവര്‍ യഥാക്രമം മജൂലി, ജാലുക്ബാരി, ബോകാഖട്ട് എന്നിവിടങ്ങളില്‍ ലീഡ് ചെയ്യുന്നു.

അതേസമയം പുതുച്ചേരിയിലും എന്‍ഡിഎയ്ക്ക് തന്നെയാണ് നേട്ടം . ഇതുവരെ 11 സീറ്റുകള്‍ അവര്‍ക്ക് കിട്ടി. കോണ്‍ഗ്രസ് മുന്നണിക്ക് നാലു സീറ്റാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button