
തൊടുപുഴ : ഉടുമ്പൻചോല മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എംഎം മണിയുടെ മുന്നിൽ തോൽവി സമ്മതിച്ച് ഇ എം അഗസ്തി. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോൾ തന്നെ 20511 വോട്ടിന് മുന്നിലാണ് എംഎം മണി എത്തിയിരിക്കുന്നത്.
ഇതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.എം ആഗസ്തി തല മൊട്ടയടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എം.എം മണി വിജയിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.എം ആഗസ്തി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ഫലം പുറത്ത് വന്ന സാഹചര്യത്തിലാണ് നാളെ തല മൊട്ടയടിക്കുമെന്ന് പറഞ്ഞിരിക്കുന്നത്
മാധ്യമങ്ങളുടെ പേയ്ഡ് സർവേകൾ താൻ വിശ്വസിക്കുന്നില്ല. ഉടുമ്പന്‍ ചോലയില്‍ എം.എം മണി വിജയിക്കില്ല. അദ്ദേഹം വിജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യും. എന്നാല്‍ സർവേകള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ തല മുണ്ഡനം ചെയ്യാന്‍ ചാനല്‍ മേധാവികള്‍ തയ്യാറാകുമോ എന്നാണ് അദ്ദേഹം നേരത്തെ ചോദിച്ചിരുന്നത് .
Post Your Comments