![](/wp-content/uploads/2021/05/untitled-6.jpg)
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണ്ഡലത്തിലെത്താൻ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ ബാലുശേരിയിലെ യു ഡി എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി. വിദേശ രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴിയുള്ള ഗതാഗതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഇത്. വോട്ടെണ്ണലിന്റെ അന്നേദിവസം കോഴിക്കോട്ടെത്താൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞായറാഴ്ച കാഠ്മണ്ഡുവില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ ഹെലികോപ്റ്ററില്‍ വന്ന ശേഷം റോഡുമാര്‍ഗം ദല്‍ഹിയിലെത്താനാണ് ശ്രമം.
എന്നാല്‍ സംസ്ഥാനത്തെത്തിയാലും ധര്‍മജന് ഒരാഴ്ചയോളം ക്വാറന്റീനില്‍ കഴിയേണ്ടിവരും. ദല്‍ഹിയിലെത്താന്‍ സാധിച്ചാല്‍ അവിടെ ക്വാറന്റീനിലിരിക്കാനാണ് സാധ്യതയെന്നും ധര്‍മജന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. സിനിമാ ഷൂട്ടിംഗിനായാണ് ധര്‍മജന്‍ കാഠ്മണ്ഡുവിലേക്ക് പോയത്.
Also Read:ക്ഷേത്ര ദർശനം നടത്തി ചെന്നിത്തല, പള്ളിയിൽ പോയി പ്രാർത്ഥിച്ച് ഉമ്മൻ ചാണ്ടി; വിശ്വാസത്തോടെ നേതാക്കൾ
ജയവും തോൽവിയും മാത്രമല്ല, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രത്യാഘാതങ്ങളുടെ തോതു നിർണയിക്കും. വോട്ടുകള്‍ രാവിലെ എട്ടുമണിക്ക് എണ്ണിത്തുടങ്ങി. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. 957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. കേരളം കൂടാതെ അസം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവിടും. മലപ്പുറവും കന്യാകുമാരിയും നാല് ലോക്‌സഭാമണ്ഡലത്തിലും ഒമ്ബത് സംസ്ഥാനത്തെ 12 സീറ്റിലെ ഉപതെരഞ്ഞെടുപ്പുഫലവും ഇതോടൊപ്പം പുറത്തുവരും.
Post Your Comments