Latest NewsKeralaNews

വിമര്‍ശകര്‍ക്ക് മറുപടി നല്‍കി വമ്പന്‍ ലീഡുമായി സുരേഷ് ഗോപി

തൃശൂര്‍: കഴിഞ്ഞ തിരഞ്ഞെടുപ്പിനിടെ ‘തൃശൂര്‍ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് വലിയ ഹിറ്റായിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയതോടെ അത് പിന്നെ പലരും പലവട്ടം പരിഹാസമാക്കി മാറ്റി. എന്നാല്‍ ഒടുവില്‍ തൃശൂര്‍ ‘അങ്ങ് എടുത്ത്’ സുരേഷ് ഗോപി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. ബി ജെ പിയെ സംബന്ധിച്ചടുത്തോളം ഏറെ മധുരമുള്ള വിജയമാണ് സുരേഷ് ഗോപി സമ്മാനിച്ചിരിക്കുന്നത്. നിയമസഭയില്‍ കേരളത്തില്‍ പൂട്ടിയ അക്കൗണ്ട് ലോക്‌സഭയില്‍ തുറന്നെടുത്തിരിക്കുകയാണ് സുരേഷ് ഗോപിയിലൂടെ ബി ജെ പി. ഏറ്റവും ഒടുവിലെ വിവര പ്രകാരം 35000 ത്തിലേറെ വോട്ടിനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി മുന്നേറുന്നത്.

Read Also: രമ്യ ഹരിദാസിന്റെ പാട്ട് ഇത്തവണ ഏറ്റില്ല: എൽഡിഎഫ് ആലത്തൂരിൽ മാത്രം ലീഡ് ചെയ്യുന്നു

രണ്ടാം സ്ഥാനത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറാണ്. വടകരയില്‍ നിന്നും തൃശ്ശൂരിലെത്തിയ യു ഡി എഫിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button