
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കേരളം കാണാൻ പോകുന്നത് യുഡിഎഫിന്റെ വിജയമെന്ന് പ്രൊഫസര്‍ തോമസ് ജോസഫ്. 2011 മുതലുള്ള നിയമസഭ – ലോക്സഭ തിരഞ്ഞെടുപ്പുഫലങ്ങള്‍ സൂക്ഷ്മമായി പഠിച്ചതിനു ശേഷമാണ് ഈ നിഗമനത്തില്‍ താന്‍ എത്തിയതെന്ന് ഡോ. തോമസ് പറയുന്നു.
എക്സിറ്റ് പോളുകള്‍ തള്ളിക്കളയുന്നില്ലെന്നും അവ മുന്നോട്ടുവെയ്ക്കുന്ന സൂചനകള്‍ യു.ഡി.എഫിന്റെ വിജയമാണ് വ്യക്തമാക്കുന്നതെന്നും ഡോ. തോമസ് പറയുന്നു. ”നേരത്തെ യു.ഡി.എഫിന് 41 സീറ്റുകള്‍ മാത്രം പ്രവചിച്ചിരുന്നവര്‍ ഇപ്പോള്‍ യുഡിഎഫ്. 60 സീറ്റുകള്‍ക്കടുത്ത് നേടുമെന്നാണ് പറയുന്നത്. 90 സീറ്റുകളോളം നേടുമെന്ന് കരുതിയിരുന്ന ഇടുതു മുന്നണി 75 സീറ്റുകള്‍ക്കടുത്തായിരിക്കും നേടുകയെന്നും മിക്കവാറും എക്സിറ്റ് പോളുകള്‍ പറയുന്നു. യുഡിഎഫിന്റെ മുന്നേറ്റവും എല്‍ഡിഎഫിന്റെ ഇറക്കവുമാണ് ഇത് കാണിക്കുന്നത്.
Read Also : ‘വാക്‌സിന്‍ എടുക്കൂ, ജീവന്‍ രക്ഷിക്കൂ’; മാസ്‌ക് ധരിച്ച് ഗൂഗിള്‍ ഡൂഡിലിന്റെ ബോധവത്ക്കരണം
മുന്നോട്ടു കയറി വരുന്ന യുഡിഎഫ്. ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരപക്ഷം നേടും. യുഡിഎഫിന്റെ ഭൂരിപക്ഷം നൂറു സിറ്റുകള്‍ക്ക് മുകളില്‍ എത്തിയാലും അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments