Latest NewsCricketNewsSports

ഭൂമി കൈയ്യേറ്റ കേസില്‍ ജയിലില്‍ കഴിയുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന് കോവിഡ്

അസം ഖാന് പുറമെ 13 തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

ലക്‌നൗ: ജയിലില്‍ കഴിയുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന് കോവിഡ്. അസം ഖാന് പുറമെ 13 തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂമി കൈയ്യേറ്റ കേസിലാണ് അസം ഖാന്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

Also Read: ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിലെ കമന്‍റ്​: സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു​പു​റ​മെ സന്തോഷ് കീഴാറ്റൂരിനു വധ ഭീഷണിയെന്ന് പരാതി

ജയിലില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് അസം ഖാന്‍ കോവിഡ് സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലെ സീതാപുര്‍ ജയിലാണ് അസം ഖാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഭൂമി കൈയേറ്റ കേസില്‍ അസം ഖാനും മകനും ഭാര്യയും കഴിഞ്ഞ ഫെബ്രുവരി മുതല്‍ തടവിലായത്.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അസം ഖാനെയും രോഗബാധിതരായ മറ്റ് തടവുകാരെയും ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ക്കുള്ള ചികിത്സ ആരംഭിച്ചുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button