നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നടത്തിയ അഭിപ്രായ പ്രകടനത്തിെൻറ പേരിൽ സൈബർ ആക്രമണത്തിന് പുറമെ നടൻ സന്തോഷ് കീഴാറ്റൂരിനു നേരെ വധഭീഷണിയും ഉണ്ടായതായി പരാതി. ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ ഹനുമാൻ ജയന്തി ആശംസകൾ നേർന്ന് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ സന്തോഷ് നൽകിയ കമന്റിന്റെ പേരിലാണ് സൈബർ ആക്രമണം.
സന്തോഷ് കീഴാറ്റൂരിന്റെ കമന്റിനെ പ്രതിരോധിച്ച് ഉണ്ണി മുകുന്ദൻ മറുപടിയുമിട്ടു. ഇതിന് പിന്നാലെയാണ്, സന്തോഷിനെതിരെ സൈബറിടത്തിൽ പ്രതിഷേധമുയർന്നത്. പിന്നീട് ഇത് തന്നെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുന്ന രീതിയിൽ സൈബർ ആക്രമണമായി മാറുകയായിരുന്നുവെന്നും, ഇൻറർനെറ്റ് കോളിലൂടെ വധഭീഷണി വന്നതായും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
സൈബർ ആക്രമണവും ഭീഷണിയും അവസാനിപ്പിക്കണമെന്നും, ഇ ല്ലെങ്കിൽ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സന്തോഷ് വ്യക്തമാക്കി.
Post Your Comments