COVID 19Latest NewsKeralaNews

എക്സിറ്റ് പോൾ അല്ല എക്സാക്റ്റ് പോളിൽ ആണ് വിശ്വാസമെന്ന് കുമ്മനം രാജശേഖരൻ

ഇത്തവണയും നേമം ബിജെപി തന്നെ നേടുമെന്നാണ് കുമ്മനം പറയുന്നത്.

തിരുവനന്തപുരം: നേമം തങ്ങൾക്ക് തന്നെ കിട്ടുമെന്ന് ഉറപ്പിച്ച് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. തീ പാറും പോരാട്ടം നടന്ന നേമം മണ്ഡലത്തിൽ അവസാന മണിക്കൂറുകളിലും വിജയപ്രതീക്ഷ കൈവിടാതെ സ്ഥാനാർത്ഥികൾ. ഇത്തവണയും നേമം ബിജെപി തന്നെ നേടുമെന്നാണ് കുമ്മനം പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേർന്ന് നടത്തിയ പോസ്റ്റ് പോൾ സർവേ ഫലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ തോൽപിക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമിച്ചുവെന്നും ബിജെപി സ്ഥാനാർത്ഥി ആരോപിക്കുന്നു. എൽഡിഎഫ് – യുഡിഎഫ് രഹസ്യ ധാരണ എങ്ങനെ പ്രവർത്തിച്ചു എന്നറിയില്ലെന്നും തന്നെ തോല്‍പ്പിക്കുക എന്നതായിരുന്നു എൽഡിഎഫിന്റെയും യുഡിഎഫിന്റെയും മുദ്രാവാക്യമെന്നും കുമ്മനം ആരോപിക്കുന്നു. എക്സിറ്റ് പോൾ അല്ല എക്സാക്റ്റ് പോളിൽ ആണ് വിശ്വാസമെന്നാണ് മുൻ മിസോറാം ഗവർണ്ണർ പറയുന്നത്.

Also Read:കോവിഡ് വാക്‌സിൻ വിതരണത്തിന് ഡ്രോൺ; തെലങ്കാനയ്ക്ക് അനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം

അതേസമയം, കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിക്കുമെന്ന എക്സിറ്റ് പോള്‍ ഫലം വെറും ഊഹാപോഹം മാത്രമാണെന്ന് കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാർഥി എസ്‌ എസ്‌ ലാൽ. വിജയ പ്രതീക്ഷ ഉള്ളതുകൊണ്ടാണ് കഴക്കൂട്ടത്ത് മത്സരിച്ചതെന്നും താൻ മൂന്നാം സ്ഥാനത്ത് പോകുമെന്നത് ഒക്കെ ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2.80% കൂടുതല്‍ വോട്ടോടെ കടകംപള്ളി സുരേന്ദ്രനെ ശോഭ സുരേന്ദ്രൻ അട്ടിമറിക്കുമെന്നാണ് ഏഷ്യാനെറ്റ് നൂസ് സിഫോർ സർവേ ഫലം. ഇത് തള്ളി രംഗത്തെത്തിയിരിക്കുകയാണ് യു ഡി എഫ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് സര്‍വേ പറയുന്നത്. 2.80% മാർജിനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശോഭ അട്ടിമറിക്കുമെന്നാണ് പ്രവചനം. സിറ്റിങ് എംഎൽഎയായ കടകംപള്ളി 2016ൽ 5.48% (7347 വോട്ട്) മാർജിനിലാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രി വി.മുരളീധരനെ തോൽപ്പിച്ചത്.

യുഡിഎഫിലെ ഡോ. എസ്.എസ്.ലാലിന് കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തെത്തിയ എം.എ.വാഹിദിന്റെ പ്രകടനം പോലും ആവര്‍ത്തിക്കാനായില്ലെന്ന് സര്‍വേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button