ന്യൂഡൽഹി : കോവിഡ് കേസുകൾ വർധിക്കുന്ന ഡൽഹിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ബിജെപി എംപി ഗൗതം ഗംഭീർ. രോഗികൾക്ക് പ്രതിരോധ മരുന്നുകളും, ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിനു പുറമേ 200 ഓക്സിജൻ കോൺസെൻട്രേറ്ററുകളും സൗജന്യമായി നൽകും.
ദിവസങ്ങളായി താൻ കോൺസെൻട്രേറ്ററുകൾ വാങ്ങാൻ ശ്രമിക്കുകയായിരുന്നുവെന്നും , ആവശ്യമുള്ളവർ 8595785545 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ‘ ഒരു ഫോം പൂരിപ്പിച്ച് നൽകുക , വേണ്ടയിടത്ത് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിച്ചു നൽകും , ഡൽഹിയെ ഞങ്ങൾ ഉപേക്ഷിക്കില്ല , ജയ് ഹിന്ദ് ‘ അദ്ദേഹം ട്വീറ്റ് ചെയ്തു.
Read Also : ‘തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആഹ്ലാദം വേണ്ട സംതൃപ്തി മതി’; പ്രവര്‍ത്തകരോട് ലീഗ് നേതൃത്വം
സ്വന്തം ചിലവിലാണ് ഗൗതം ഗംഭീർ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങിയത് . ഡൽഹിയിൽ എവിടെയും താമസിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പ്, രോഗികളുടെ വിശദാംശങ്ങൾ , ആധാർ വിശദാംശങ്ങൾ എന്നിവ നൽകി ഗംഭീറിന്റെ ഓഫീസിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേറ്റർ വാങ്ങാവുന്നതാണ്.
Post Your Comments