ലക്‌നൗ: കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ യുപി സര്‍ക്കാര്‍ ആരംഭിച്ചു. സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാനായി വിദേശത്തു നിന്നും ടെന്‍ഡറുകള്‍ ക്ഷണിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായതിനാല്‍ വലിയ അളവില്‍ വാക്‌സിന്‍ ആവശ്യമായി വരുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. നാളെ മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതിനാല്‍ കൂടുതല്‍ ഡോസുകള്‍ വേണ്ടി വരും. ഇതിന്റെ ഭാഗമായാണ് വിദേശത്തു നിന്നും ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആദ്യ ഡോസും ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസും വേഗത്തില്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ അഞ്ച് കോടി വാക്‌സിനുകള്‍ക്കായുള്ള ടെന്‍ഡറാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നേരത്തെ, കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വാക്‌സിന് പുറമെ 1 കോടി ഡോസുകള്‍ക്ക് യുപി സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിുകയും ചെയ്തിരുന്നു.
Post Your Comments