Latest NewsKeralaNews

ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല, വടക്കൻ കേരളത്തിൽ ഇടതുമുന്നണി വൻ മുന്നേറ്റമുണ്ടാക്കും ; എം വി ഗോവിന്ദൻ

കണ്ണൂർ : നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിൽ ഇടതുമുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ. ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വ്വേ ഫലത്തോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നാല് ജില്ലകളിൽ ഇടത് മുന്നേറ്റം പ്രവചിച്ച സർവേ ഫലം യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ന്യൂനപക്ഷത്തിനിടയിൽ സ്വാധീനം കൂടിയതാണ് മലബാറിൽ മുന്നണിക്ക് നേട്ടമാവുക. എന്നാൽ, കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കോഴിക്കോട് ജില്ലയിൽ ഇടതിന് ഒരു സീറ്റിലധികം നഷ്ടപ്പെടില്ല. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ഇടത് മുന്നണിയുടെ രാഷ്ട്രീയ പരീക്ഷണം പരാജയപ്പെടില്ല. അഴീക്കോട് കെ എം ഷാജി ജയിക്കുമെന്ന സർവേ പ്രവചനത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button