ഓരോ ദിവസവും മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡിന്റെ രണ്ടാം തരംഗം ഒരു കൊടുങ്കാറ്റ് പോലെ ഇന്ത്യയെ കീഴടക്കുകയുകയാണ്. എന്നാല്‍ ഈ കാലത്ത് ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യമേഖലയിലുള്ളവര്‍. പ്രതിദിനം പ്രതിസന്ധിയെ നേരിടുകയും ദുര്‍ബലരായ രോഗികളെ സംരക്ഷിക്കാന്‍ സ്വന്തം ആരോഗ്യം മറന്നു പോലും ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നു.
പതിനഞ്ച് മണിക്കൂറോളം തുടര്‍ച്ചയായി ജോലി ചെയ്തതിന് ശേഷം പിപിഇ കിറ്റില്‍ നിന്നും മോചനം നേടിയ ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ് ഡോക്ടര്‍ സോഹില്‍. പിപിഇ കിറ്റ് ധരിച്ചാണ് ആദ്യ ചിത്രത്തില്‍ ഡോക്ടര്‍ നില്‍ക്കുന്നത്. ശരീരമാകെ വിയര്‍ത്ത്, ധരിച്ചിരിക്കുന്ന വസ്ത്രവും പിപിഇ കിറ്റും ശരീരത്തോട് ഒട്ടിനില്‍ക്കുന്നത് വിഡിയോയില്‍ കാണാം. പിപിആ കിറ്റ് അഴിച്ചുമാറ്റിയതിനു ശേഷമുള്ള ചിത്രവും ഡോക്ടര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
Read more: ‘മുഖ്യമന്ത്രിയുടെ ഭരണം മികച്ചത്, എതിര്‍ത്തിരുന്നവര്‍ പോലും അച്ഛന്‍റ ഭരണവികവ് അംഗീകരിച്ചു’: വീണ വിജയൻ
”രാജ്യത്തെ സേവിക്കുന്നതില്‍ അഭിമാനിക്കുന്നു,’വെന്നാണ് ചിത്രം പങ്കുവെച്ച് ഡോക്ടര്‍ കുറിച്ചത്. മറ്റൊരു ട്വീറ്റില്‍ ജനങ്ങള്‍ നിലവില്‍ ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുകയാണെന്നും സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യമാണെന്നും വാക്‌സിനേഷന്‍ എടുക്കണമെന്നും ഡോക്ടര്‍ പരാമര്‍ശിച്ചു. കുടുംബത്തില്‍ നിന്നും വിട്ടു നിന്നാണ് ഞങ്ങള്‍ ഓരോരുത്തരും ജോലി ചെയ്യുന്നത്. ചിലപ്പോഴൊക്കെ ഒരു സ്റ്റെപ്പ് മാത്രം അകലെയുള്ള രോഗികളെയാണ് ചികില്‍സിക്കേണ്ടത്. എല്ലാ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി പറയുകയാണ് വാക്‌സിനാണ് ഏക പോംവഴി. അതോടൊപ്പം സുരക്ഷിതരായി സ്വയം സൂക്ഷിക്കുകയെന്നും ഡോ. സോഹില്‍ കുറിച്ചു. ഡോക്ടറുടെ പോസ്റ്റിന് ആയിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചു.
Read More: മെഡിക്കൽ കോളേജിൽ മറ്റു രോഗികൾക്കൊപ്പം കോവിഡ് രോഗിയുടെ മൃതദേഹം കിടത്തിയത് 9 മണിക്കൂർ, കാവലായി ഭാര്യ
ആളുകളെ സുഖപ്പെടുത്തുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനുമായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അനുബന്ധ സ്റ്റാഫുകള്‍ക്കും. ഒരു വലിയ നന്ദി, ഒരുപാട് സ്‌നേഹമെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.
Post Your Comments