Latest NewsKeralaNews

‘മുഖ്യമന്ത്രിയുടെ ഭരണം മികച്ചത്, എതിര്‍ത്തിരുന്നവര്‍ പോലും അച്ഛന്‍റ ഭരണമികവ് അംഗീകരിച്ചു’: വീണ വിജയൻ

വീണയുടെ ഭര്‍ത്താവും ഡി.വൈ.എഫ്​​.ഐ ദേശീയ പ്രസിഡന്‍റുമായ​ പി.എ മുഹമ്മദ്​ റിയാസ്​ ഇക്കുറി ബേപ്പൂരില്‍ നിന്നാണ്​ ജനവിധി തേടുന്നത്​.

കോഴിക്കോട്​: എക്​സിറ്റ്​ പോൾ ഫലത്തിൽ പ്രതികരണമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ. സംസ്ഥാനത്ത്​ എല്‍.ഡി.എഫ്​ തുടര്‍ ഭരണമെന്ന എക്​സിറ്റ്​ പോളുകള്‍ ശരിവെക്കുകയാണ് വീണ. ഇടതുപക്ഷ സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനമാണ്​ കാഴ്​ചവെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഭരണം മികച്ചതായിരുന്നുവെന്നും വീണ സ്വകാര്യ ചാനലിനോട്​ പറഞ്ഞു.

Also Read:കേരളത്തിലെ കോവിഡ് സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

എക്​സിറ്റ്​ പോളുകളില്‍ കണ്ടതുപോലെയുള്ള വിജയം ഇത്തവണ കേരളത്തിൽ ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും അത് സാധ്യമാകുമെന്നും വീണ പറഞ്ഞു. ‘മന്ത്രി സ്ഥാനവും മറ്റുകാര്യങ്ങളും തെരഞ്ഞെടുപ്പിനു ​ശേഷം എല്‍.ഡി.എഫ്​ തീരുമാനിക്കും. മുഖ്യമന്ത്രിയുടെ ഭരണം മികച്ചതായിരുന്നു​. മുഖ്യമന്ത്രിയാകുന്നതിന്​ മുമ്ബ്​ എതിര്‍ത്തവര്‍ക്കും ഇപ്പോള്‍ അച്ഛന്‍റ ഭരണമികവ് കാണാനും വിലയിരുത്താനും കഴിയുന്നുണ്ട്​. മുമ്ബ്​ മാധ്യമവാര്‍ത്തകള്‍ വി​ശ്വസിച്ചുള്ള​ അഭിപ്രായമാ​യിരുന്നെങ്കില്‍ ഇപ്പോള്‍ നേരിട്ട്​ മനസ്സിലാക്കാന്‍ അവര്‍ക്ക്​ സാധിക്കുന്നുണ്ട്​” -വീണ പ്രതികരിച്ചു.

വീണയുടെ ഭര്‍ത്താവും ഡി.വൈ.എഫ്​​.ഐ ദേശീയ പ്രസിഡന്‍റുമായ​ പി.എ മുഹമ്മദ്​ റിയാസ്​ ഇക്കുറി ബേപ്പൂരില്‍ നിന്നാണ്​ ജനവിധി തേടുന്നത്​. 2009 ലോക്​സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്​ നിന്ന്​ പരാജയപ്പെട്ട ശേഷം റിയാസ്​ ഇതാദ്യമായാണ്​ ജനവിധി തേടുന്നത്​. റിയാസിനും ഇത്തവണ വിജയിക്കാനാകുമെന്ന പ്രതീക്ഷയാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button