NattuvarthaLatest NewsKeralaNews

കോവിഡ്; തൃശൂർ നഗരം പൂർണ്ണമായും സ്തംഭിച്ചു, നഗരം സമ്പൂർണ്ണ അടച്ചുപൂട്ടലിലേക്ക്

തൃശൂര്‍ നഗരത്തില്‍ ഇന്നലെ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനാല്‍ ഹോട്ടലുകളും മറ്റ് കടകളും തുറന്നില്ല.

തൃശൂര്‍: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ശക്തമായതോടെ കോര്‍പ്പറേഷന്‍ പരിധിയിലെ 55 ഡിവിവിഷനുകളില്‍ 45 എണ്ണം ഇപ്പോള്‍ കണ്ടെയ്‌മെന്റ് സോണിലാണ്. ഇതേ നിലയിൽ കാര്യങ്ങൾ തുടർന്നാൽത്തുടർന്നാൽ ഉടൻ തന്നെ നഗരം സമ്പൂർണ്ണ അടച്ചുപൂട്ടല്‍ ഭീഷണിനേരിടും. തേക്കിന്‍കാട് ഡിവിഷന്‍ ഇന്നലെ മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായതോടെ നഗരം പൂര്‍ണമായും സ്തംഭിച്ചു. നേരത്തേ നഗരത്തോട് ചേര്‍ന്ന പൂങ്കുന്നം, പാട്ടുരായ്ക്കല്‍, കിഴക്കേകോട്ട, പൂത്തോള്‍ എന്നീ ഭാഗങ്ങള്‍ കണ്ടെയ്‌മെന്റ് സോണിലായതിനാല്‍ നഗരം ഭാഗീകമായി അടച്ചിട്ട നിലയിലായിരുന്നു.

തൃശൂര്‍ നഗരത്തില്‍ ഇന്നലെ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനാല്‍ ഹോട്ടലുകളും മറ്റ് കടകളും തുറന്നില്ല. ശക്തന്‍മാര്‍ക്കറ്റ്, അരിയങ്ങാടി എന്നിവിടങ്ങളിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. വാഹനഗതാഗതത്തിന് തടസമുണ്ടായില്ലെങ്കിലും, കണ്ടെയ്‌മെന്റ് സോണുകളിലൂടെ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ ഇടയ്ക്ക് ആളെ കയറ്റുകയും ഇറക്കുകയും ചെയ്തില്ല.

അതേസമയം, യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള നിയന്ത്രണങ്ങള്‍ നഗരവാസികളെ ബുദ്ധിമുട്ടിലാക്കി. ഹോട്ടലുകള്‍ പൂർണ്ണമായും അടഞ്ഞുകിടന്നതിനാല്‍ ഭക്ഷണം ലഭിക്കാതെ ജനറല്‍ ആശുപത്രിയിലെത്തിയ രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടി. അവശ്യസാധനങ്ങള്‍ വാങ്ങാനായി ജനങ്ങള്‍ പരക്കം പാഞ്ഞു. ലോക്ക്ഡൗൺ കാലത്തെ സാഹചര്യമാണ് ഇപ്പോഴെന്ന് ജനങ്ങള്‍ വ്യക്തമാക്കുന്നു. ഗ്യാസ് വിതരണം, മെഡിക്കല്‍ ഷോപ്പ്, റേഷന്‍ കട, പൊതു വിതരണ കേന്ദ്രം, പാല്‍ സൊസൈറ്റി എന്നിവ മാത്രമാണ് കണ്ടെയ്‌മെന്റ് സോണുകളായ ഡിവിഷനുകളില്‍ പ്രവര്‍ത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button