ന്യൂഡല്‍ഹി : സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 20 ലക്ഷത്തോളം ഡോസുകൾ കൂടി നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതുവരെ 16.33 കോടി വാക്‌സിന്‍ ഡോസുകള്‍) സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇതിൽ പാഴായിപ്പോയതടക്കം 15,33,56,503 ഡോസുകളാണ് ഉപയോഗിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also : തുടർഭരണം ഉറപ്പിച്ച് ഇടതുപക്ഷം, ഫലം പ്രഖ്യാപിക്കാൻ രണ്ടുനാൾ മാത്രം; പുതിയ കണക്കു കൂട്ടലുമായി സി പി എം
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം നിലവില്‍ ഒരു കോടിയിലധികം വാക്‌സിനുകള്‍ ഉണ്ട്. അതിന് പുറമെയാണ് 20 ലക്ഷം വാക്‌സിനുകള്‍ നല്‍കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments