CricketLatest NewsNewsSports

ബാറ്റിംഗ് ശൈലിയെ സ്വയം വിമർശിച്ച് വാർണർ

ചെന്നൈക്കെതിരായ മത്സരത്തിൽ താൻ ബാറ്റിംഗ് ശൈലിയെക്കുറിച്ച് സ്വയം വിമർശിച്ച് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. ചെന്നൈ സൂപ്പർ കിങ്സിനെതിരെ താൻ ബാറ്റ് ചെയ്ത രീതിയുടെ പൂർണമായ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും തന്റെ ഇന്നിങ്‌സിന് ഒട്ടും വേഗതയില്ലായിരുന്നുവെന്നും വാർണർ സ്വയം കുറ്റപ്പെടുത്തി. താൻ അടിച്ച ഷോട്ടുകളെല്ലാം ഫീൽഡർമാരുടെ അടുത്തേക്കാണ് പോയതെന്നും താൻ അതിൽ വല്ലാതെ അസ്വസ്ഥനാകുന്നുണ്ടെന്നും വാർണർ പറഞ്ഞു.

കെയ്ൻ വില്യംസണും, മനീഷ് പാണ്ഡെയുടെ തകർപ്പൻ ബാറ്റിങ്ങാണ് ടീമിനെ മാന്യമായ സ്കോറിലെത്തിച്ചതെന്നും വാർണർ പറഞ്ഞു. അതേസമയം വാർണറുടെ പ്രകടനത്തിൽ പ്രതികരണവുമായി ഹൈദരാബാദ് പരിശീലകൻ ട്രവർ ബെയ്ലിസ് രംഗത്തെയിരുന്നു. വാർണറിനെ പോലെയൊരു താരത്തിന് സാധാരണയായി ഇത്തരം കാര്യങ്ങൾ കരിയറിൽ ഉണ്ടാകാറില്ലെന്ന് ബെയ്ലിസ് പറഞ്ഞു. മത്സരത്തിൽ അർധസെഞ്ചുറി നേടിയെങ്കിലും 55 പന്തുകളിൽ നിന്നാണ് 57 റൺസ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button