മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 68 റണ്‍സിന് പുറത്താക്കിയ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 28 പന്തില്‍ 47 റണ്‍സെടുത്ത് വിജയത്തിനടുത്ത് പുറത്തായ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ജയം വേഗത്തിലാക്കിയത്.
72 പന്തുകള്‍ ബാക്കി നിര്‍ത്തി നേടിയ വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ ഹൈദരാബാദ് ഏഴ് കളികളില്‍ 10 പോയന്‍റുമായി രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്തേക്കും ബാംഗ്ലൂരിനെ നാലാം സ്ഥാനത്തേക്കും പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി. ആദ്യ രണ്ട് കളികളും തോറ്റു തുടങ്ങിയ ഹൈദരാബാദിന്‍റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.
Read Also:- മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ
ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ബാംഗ്ലൂര്‍ രണ്ടാം ഓവറില്‍ തന്നെ തകര്‍ന്നടിഞ്ഞു. മാര്‍ക്കോ ജാന്‍സന്‍റെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി(5) ക്ലീന്‍ ബൗള്‍ഡായപ്പോള്‍ അടുത്ത പന്തില്‍ വിരാട് കോഹ്ലിയും പുറത്തായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കോഹ്ലി ഗോള്‍ഡന്‍ ഡക്കാകുന്നത്.
ഒന്ന് ചെറുത്ത് നിൽക്കാൻ പോലും സാധിക്കാതെ ബാറ്റ്സ്മാൻമാർ തുടരെ കൂടാരം കയറിയപ്പോൾ 16.1 ഓവറില്‍ 68ന് ബാംഗ്ലൂർ ഇന്നിംഗ്സ് അവസാനിച്ചു. സ്കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 16.1 ഓവറില്‍ 68ന് ഓള്‍ ഔട്ട്, സണ്‍റൈസേഴ്സ് ഹൈദരാബാദ് 8 ഓവറില്‍ 72-1.
Post Your Comments