Latest NewsIndiaNews

എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിയും ; പുതുച്ചേരിയിലെ പ്രതീക്ഷയും അസ്ഥാനത്തായി

ചെന്നൈ : പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കരുന്ന എന്‍ഡിഎ സംഖ്യം അധികാരം പിടിച്ചെടുക്കുമെന്ന് റിപ്പബ്ലിക്ക് സിഎന്‍എക്‌സ് സര്‍വ്വേ ഫലം. സംസ്ഥാനത്ത് എന്‍ഡിഎ 16 മുതല്‍ 20 സീറ്റ് വരെ നേടി അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.

Read Also : കേരളത്തിൽ യുഡിഎഫ് തന്നെ അധികാരത്തിലെത്തുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സഖ്യം തകര്‍ന്നടിയുമെന്നും സര്‍വ്വേ ഫലത്തില്‍ വ്യക്തമാക്കുന്നു. 11 മുതല്‍ 13 സീറ്റ് വരെയാണ് യുപിഎയ്ക്ക് പ്രവചിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിൽ 160 മുതൽ 170 വരെ സീറ്റുകൾ നേടി ഡിഎംകെ അധികാരത്തിൽ എത്തുമെന്നും എഐഡിഎംകെ രണ്ടക്കത്തിൽ ഒതുങ്ങുമെന്നുമാണ് പ്രവചനം.

ഭരണ കക്ഷിയായ എഐഡിഎംകെയ്ക്ക് 58 മുതൽ 68 വരെ മാത്രം സീറ്റുകൾ ആണ് ലഭിക്കുക എന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. അതെ സമയം ദിനകരന്റെ പാർട്ടിയായ എ എംഎംകെ യ്ക്ക് 4 മുതൽ 6 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കമലഹാസന്റെ ‘മക്കൾ കക്ഷി’ക്ക് 0 മുതൽ 2 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്. ആകെ 234 സീറ്റുകളാണ് ഇവിടെ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button