ഭുവനേശ്വര്‍: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികള്‍ക്ക് സഹായവുമായി ഒഡീഷ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 2516.888 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജനാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് വിതരണം ചെയ്തത്. 136 ടാങ്കറുകളാണ് ഓക്‌സിജന്‍ വിതരണത്തിനായി സജ്ജമാക്കിയത്.
Also Read: പതിനേഴുകാരന്റെ മൃതദേഹം അഴുകിയ നിലയിൽ, കൊലയ്ക്ക് പിന്നിൽ സുഹൃത്ത്; കാരണം അറിഞ്ഞ് പൊലീസ് ഞെട്ടി
ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഓക്‌സിജന്‍ എത്തിച്ചത്. ജയ്പൂര്‍, ധെന്‍കനല്‍, അന്‍ഗുല്‍, റൂര്‍കേല ജില്ലകളില്‍ നിന്നാണ് ഓക്‌സിജന്‍ അയച്ചിരിക്കുന്നത്.
ഓക്‌സിജന്‍ വിതരണത്തിനായി സ്‌പെഷ്യല്‍ സെല്ലിന് തന്നെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് രൂപം നല്‍കിയിരുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നും ഒഡീഷ സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Post Your Comments