KeralaLatest NewsNews

കേരളത്തില്‍ എല്‍ഡിഎഫ് തരംഗമുണ്ടാകും; 111 സീറ്റുകള്‍ വരെ നേടുമെന്ന് ടുഡേയ്‌സ് ചാണക്യ, യുഡിഎഫ് 35ല്‍ ഒതുങ്ങും

ബിജെപി മൂന്ന് സീറ്റുകളില്‍ വരെ വിജയിക്കാനാണ് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇടത് തരംഗമുണ്ടാകുമെന്ന് ടുഡേയ്‌സ് ചാണക്യ. 102 മുതല്‍ 111 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് തുടര്‍ഭരണം നേടും. കോണ്‍ഗ്രസ് തകര്‍ന്ന് അടിയുമെന്നും ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു.

Also Read: എല്‍ഡിഎഫ് തന്നെ ഇത്തവണയും അധികാരത്തില്‍ വരുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

യുഡിഎഫിന് 35 മുതല്‍ 44 സീറ്റ് വരെ ലഭിക്കാനാണ് സാധ്യത. ബിജെപി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. 2016ല്‍ ലഭിച്ച ഒരു സീറ്റില്‍ നിന്ന് ഇത്തവണ മൂന്ന് സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം. എല്‍ഡിഎഫിന് 49 ശതമാനം വോട്ട് വരെ ലഭിച്ചേക്കാം. യുഡിഎഫിന് 37 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ ബിജെപിയുടെ അക്കൗണ്ടില്‍ 14 ശതമാനം വോട്ട് വിഹിതം ഉണ്ടാകാനാണ് സാധ്യതയെന്നും ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു.

എല്‍ഡിഎഫ് പറയുന്നത് പോലെ വികസനം ചര്‍ച്ചയാകുമെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയും സ്ഥാനാര്‍ത്ഥിയെയും നോക്കിയാണ് 30 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതെന്നാണ് ടുഡേയ്‌സ് ചാണക്യയുടെ വിലയിരുത്തല്‍. വികസനം നോക്കി 26 ശതമാനം പേരാണ് വോട്ട് ചെയ്ത്. അഴിമതി, പ്രാദേശിക വിഷയങ്ങള്‍ എന്നിവയും തെരഞ്ഞെടുപ്പില്‍ വലുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്.

കേരളത്തില്‍ ഭരണമാറ്റം വേണമോയെന്ന ചോദ്യത്തിന് 63 ശതമാനം ആളുകളും വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 28 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് തുടര്‍ഭരണം ആഗ്രഹിക്കാത്തത്. എല്‍ഡിഎഫിന്റെ വിജയത്തില്‍ ജാതി സമുദായങ്ങള്‍ വലിയ സ്വാധീനം ചെലുത്തുമെന്നും ടുഡേയ്‌സ് ചാണക്യ വിലയിരുത്തിയിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിജയം കൃത്യമായി പ്രവചിച്ച ഏജന്‍സി എന്ന നിലയില്‍ ടുഡേയ്‌സ് ചാണക്യയുടെ പ്രവചനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button