ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ രാജ്യം അതിരൂക്ഷമായ സാഹചര്യത്തിലാണ്. അധികം പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ആശ്വാസവാർത്തയുമായി ആയുഷ് മന്ത്രാലയം. ലക്ഷണമില്ലാത്തതും ചെറിയ ലക്ഷണങ്ങള്‍ മാത്രമുളളതുമായ കൊവിഡ് രോഗികള്‍ക്ക് അസുഖം ഭേദമാകാന്‍ ആയുര്‍വേദ ഔഷധമായ ‘ആയുഷ് 64’ ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കി. യുജിസി മുന്‍ വൈസ് ചെയര്‍മാനായ ഡോ. ഭൂഷണ്‍ പട്‌വര്‍ദ്ധന്റെ നേതൃത്വത്തിൽ ആയുഷ് മന്ത്രാലയവും സി.എസ്.ഐ.ആറും ചേര്‍ന്ന് നടത്തിയ പഠനത്തിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
read also:വ്യാജ കോവിഡ് പ്രതിരോധ ഇന്‍ജക്ഷനുകള്‍, ഡോക്ടറടക്കം രണ്ട് പേര്‍ അറസ്റ്റില്‍
1980ല്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സിസിആര്‍എഎസ്) ആണ് മലേറിയയ്‌ക്കെതിരെ വികസിപ്പിച്ചെടുത്ത മരുന്നാണിത്. ചിറ്റമൃത്, തിപ്പലി. അമുക്കുരം, ഇരട്ടിമധുരം എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകള്‍. ഈ മരുന്ന് ചെറിയ രോഗലക്ഷണമുളളവരില്‍ വേഗം രോഗമുക്തിക്ക് കാരണമാകുമെന്നു പഠനത്തില്‍ കണ്ടെത്തി
Post Your Comments