ബ്രസീല്‍: കാര്‍ പാര്‍ക്കില്‍ നീന്തല്‍ക്കുളം തകര്‍ന്ന് ഒഴുകിയെത്തി. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. തെക്കുകിഴക്കന്‍ ബ്രസീലിലെ എസ്‌പെരിറ്റോ സാന്റോയിലെ വിലാ വെല്‍ഹയില്‍ കഴിഞ്ഞയാഴ്ചയാണ് നീന്തല്‍ക്കുളം തകര്‍ന്ന് വീണത്. 75 അടി നീളമുള്ള കുളം പെട്ടെന്ന് തകര്‍ന്ന് വീഴുന്നതാണ് ആദ്യത്തെ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞത്.
പിന്നീടുള്ളത് കാര്‍പോര്‍ച്ചിലെ ദൃശ്യങ്ങളാണ്. തകര്‍ന്ന നീന്തക്കുളത്തിലെ വെള്ളം ഇവിടേക്ക് ഒഴുകിയെത്തി. കുളത്തിന് സമീപം ലൈറ്റുകള്‍ തെളിഞ്ഞിരിക്കുന്നുണ്ട്. എന്നാല്‍ കാര്‍പോര്‍ച്ചിലും കുളത്തിന് സമീപത്തും ആളുകളൊന്നുമില്ലാത്തതിനാല്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുളത്തിന്റെ അടിഭാഗം പെട്ടെന്ന് തകര്‍ന്നുവീഴുകയായിരുന്നു. കുളത്തിന് താഴെയുള്ള പാര്‍ക്കിംഗ് ഗാരേജിലേക്കാണ് ഇതു വീണത്. അതേസമയം കെട്ടിടത്തിലെ 270 ജീവനക്കാരെ ഒഴിപ്പിച്ചതായി ബ്രസീലിയന്‍ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ജി 1 റിപ്പോര്‍ട്ട് ചെയ്തു.
Read More: വാക്‌സിൻ എടുത്തവരാണോ ? എങ്കിൽ ഇനി മാസ്ക് വയ്‌ക്കേണ്ടതില്ലെന്ന് പുതിയ മാർഗ്ഗനിർദ്ദേശം
സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ക്കിംഗ് സ്ഥലത്തെ വാഹനത്തിനും കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. ചോര്‍ച്ചയെത്തുടര്‍ന്ന് 2020 ല്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഈ കുളം അടച്ചിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചൊവ്വാഴ്ച താമസക്കാര്‍ക്ക് അവരുടെ അപ്പാര്‍ട്ടുമെന്റുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി.
Post Your Comments