Latest NewsIndia

ഇനി ദല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ ഭരിക്കും ; ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി നിയമം പ്രയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍

മാര്‍ച്ച്‌ 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പുവെച്ചിരുന്നു.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമാവുകയും പ്രതിരോധം പാടെ പാളുകയും ചെയ്തതതോടെ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി അധികാരം പ്രയോഗിച്ചു കേന്ദ്രസർക്കാർ. ഇതോടെ ഡല്‍ഹിയില്‍ ഇനി അധികാരം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനല്ല, പകരം ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന് ആണ് ഉള്ളത്. നിയമത്തിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.

ഈ നിയമമാണ് കോവിഡ് സ്ഥിതി രൂക്ഷമായി സാഹചര്യത്തിലല്‍ പ്രാബല്യത്തിലാക്കി കേന്ദ്രം ഉത്തരവിറക്കിയത്. സ്ഥിതി കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഏല്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ദല്‍ഹി ഹൈക്കോടതി കെജ്രിവാളിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു ശേഷമാണു കേന്ദ്രം പ്രത്യേക അധികാരം പ്രയോഗിച്ചത്.

read also : ഇഎംസിസി എംഡിയുടെ കാര്‍ കത്തിച്ച കേസില്‍ വൻട്വിസ്റ്റ് ; പരാതിക്കാരൻ കസ്റ്റഡിയില്‍, പൊക്കിയത് ഗോവയില്‍ നിന്ന്

ഇതോടെ തിരഞ്ഞെടുക്കപ്പെട്ട കെജ്രിവാള്‍ സര്‍ക്കാരിന് പകരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാരായി മാറി.സംസ്ഥാന സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ 2021 മാര്‍ച്ച്‌ 15നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയത്. മാര്‍ച്ച്‌ 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button