
എറണാകുളം: വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ ഹൈക്കോടതി. വ്‌ളോഗര്‍മാര്‍ ഭീഷണിപ്പെടുത്തിയാല്‍ അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിര്‍ദ്ദേശം. കേസ് ഈ മാസം 13 ലേക്ക് മാറ്റി
രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരോട് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം. വാഹനത്തിന്റെ കസ്റ്റഡി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനിക്കും. നിയമ ലംഘകരുടെ ഡ്രൈവിംഗ് ലൈസന്‍സ് 3 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണം. വാഹനങ്ങളില്‍ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments