Latest NewsKeralaNewsCrime

കാറിൽ കടത്തിയ 4 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ആയൂർ; വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തിയ 4 കിലോ കഞ്ചാവ് ചടയമംഗലം എക്സൈസ് സംഘം കണ്ടെത്തി പിടികൂടിയിരിക്കുന്നു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾ കടന്നുകളഞ്ഞു. കാരാളികോണം ചരുവിള പുത്തൻവീട്ടിൽ ആഷിഖാണ് (25) അറസ്റ്റിലായിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കാറിൽ നിന്ന് ഇറങ്ങിയോടിയ ആൾ നിലമേൽ സ്വദേശി ശരത് ലാലാണെന്നു കണ്ടെത്തി. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുന്നു. ആയൂർ – ഓയൂർ റോഡിൽ ആയൂർ തോട്ടത്തറ ഭാഗത്തു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കൈ കാണിച്ചപ്പോൾ കാർ നിർത്തിയ ഉടൻ കാറിലുണ്ടായിരുന്ന ഒരാൾ ഇറങ്ങിയോടി.

ഇതോടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണു പിൻസീറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയുണ്ടായത്. ഇതിനു വിപണിയിൽ രണ്ടു ലക്ഷത്തിൽപരം രൂപ വില വരുമെന്നും ചെറു പൊതികളാക്കി ചില്ലറ വിൽപന നടത്തുന്നതിനായി തിരുവനന്തപുരത്തു നിന്നാണു സംഘം കഞ്ചാവ് കൊണ്ടുവന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എൻ.ജി.അജയകുമാർ, ഉദ്യോഗസ്ഥരായ മാസ്റ്റർ ചന്തു, ടോമി, കാഹിൽ, മുബീൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button