വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ചെൽസിയുടെ സെന്റർ ബാക്കായ തിയാഗോ സിൽവ. ഈ സീസൺ തുടക്കത്തിൽ ചെൽസിയിൽ എത്തിയ സിൽവ ചാമ്പ്യൻ ലീഗ് സെമി ഫൈനലിൽ റയലിനെതിരായ മത്സര ശേഷം സംസാരിക്കുകയായിരുന്നു. ഇപ്പോൾ താൻ സന്തോഷവാനും ആരോഗ്യവാനും ആണെന്നും ഇങ്ങനെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും തിയാഗോ സിൽവ പറഞ്ഞു.
ഇപ്പോൾ ഉള്ളതുപോലെ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ലെവലിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സിൽവ പറഞ്ഞു. 2022 ലോകകപ്പ് വരെ ഇതുപോലെ തന്നെ തുടരുമെന്നും ചെൽസിയിൽ തോമാ ടൂഹൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സിൽവ കൂട്ടിച്ചർത്തു. സിൽവ ഉടൻ ചെൽസിയിൽ കരാർ പുതുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments