Latest NewsKeralaNews

സ്വന്തമായി കോവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കാനൊരുങ്ങി കേരളം; കേന്ദ്ര സർക്കാരിന്റെ സഹായം തേടും

ആലപ്പുഴ: സ്വന്തമായി കോവിഡ് വാക്‌സിൻ നിർമ്മിക്കാനൊരുങ്ങി കേരളം. വാക്‌സിൻ ഉൽപാദിപ്പിക്കുന്നതിനു മോദി സർക്കാരിന്റെ സഹായം ആവശ്യപ്പെടാനൊരുങ്ങുകയാണ് സംസ്ഥാനം. കേരളം സ്വന്തം നിലയ്ക്ക് വാക്സിൻ നിർമ്മിക്കാൻ ശ്രമിക്കുമെന്ന് കഴിഞ്ഞ നവംബറിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

Read Also: മഹാരാഷ്ട്ര മുൻമന്ത്രി ഏക്‌നാഖ് ഗെയ്ക്ക്‌വാദ്‌ അന്തരിച്ചു

ഇപ്പോൾ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ വാക്‌സിൻ ഉൽപാദിപ്പിക്കാൻ കഴിയുമോയെന്നു പരിശോധിക്കാൻ വ്യവസായ വകുപ്പു ചർച്ച ആരംഭിച്ചതായാണ് വിവരം വാക്‌സിൻ പ്ലാന്റിനു കുറഞ്ഞത് 400 കോടി രൂപ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. അതിനായി കേന്ദ്ര സഹായം വേണ്ടി വരും. വാക്‌സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട വിശദമായ പ്ലാൻ കെഎസ്ഡിപി വ്യവസായ വകുപ്പിനു സമർപ്പിച്ചിട്ടുണ്ട്.

Read Also: കോവിഡ് പ്രതിരോധം; 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്ന പ്രഖ്യാപനവുമായി ഈ സംസ്ഥാനവും

പ്രിൻസിപ്പൽ സെക്രട്ടറി കെഎസ്ഡിപി സന്ദർശിച്ച ശേഷം സംസ്ഥാന സർക്കാർ വിശദമായ പദ്ധതി റിപ്പോർട്ട് കേന്ദ്രസർക്കാരിനു സമർപ്പിക്കും. പ്ലാന്റിനും ലാബിനും വിദേശത്തു നിന്നു സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിനു നികുതി ഇളവു നൽകേണ്ടി വരും. പ്ലാന്റ് സ്ഥാപിക്കുന്നതിനു അനുയോജ്യമായ സ്ഥല സൗകര്യം, വെള്ളം, വൈദ്യുതി, ബോയ്‌ലറുകൾ, ഫില്ലിംഗ് സ്റ്റേഷൻ തുടങ്ങിയവ കെഎസ്ഡിപിയിൽ ലഭ്യമാണെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.

Read Also: വിവാഹ ചടങ്ങിനിടെ കര്‍ഫ്യൂവിന്റെ പേരില്‍ വരനേയും ബന്ധുക്കളെയും കയ്യേറ്റം ചെയ്ത് ജില്ലാ കളക്ടര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button