COVID 19Latest NewsKeralaNattuvarthaNews

വാക്‌സിനേഷൻ ഒരുക്കുന്നതിൽ കേരളം പരാജയം; കുറവ് വാക്‌സിനേഷൻ സെന്ററുകൾ ഉള്ള സംസ്ഥാനം കേരളം മാത്രമെന്ന് സി കൃഷ്ണകുമാർ

പാലക്കാട്: കൊവിഡ് അതിവ്യാപനത്തിലെത്തി നിൽക്കുന്ന സംസ്ഥാനത്ത് അതിന് തടയിടാതെ പലരും കേന്ദ്രവിരോധം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു.
കൊവിഡ് വ്യാപനം തടയുന്നതിനായി പ്രാഥമിക സമ്പര്‍ക്കമുള്ള ആളുകള്‍ക്ക് പരിശോധന നടത്താനായി പരിശോധനാ കിറ്റുകള്‍പോലും ആവശ്യത്തിനില്ല. മാത്രമല്ല, കൊവിഡ് കെയര്‍/ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും ഇനിയും ആരംഭിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ചുമതല നല്‍കിയിട്ടുണ്ടെങ്കിലും ആവശ്യത്തിനുള്ള ഫണ്ട് നല്‍കിയിട്ടില്ലെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

Also Read:കോവിഡ് മരുന്ന് നല്‍കണം; മെഡിക്കല്‍ ഓഫീസറുടെ കാലുപിടിച്ചു കരഞ്ഞ് രോഗികളുടെ ബന്ധുക്കള്‍

വാക്‌സിനേഷന്‍ ഒരുക്കുന്നതിലും കേരളം പരാജയമാണ്. രാജ്യത്ത് ഏറ്റവും കുറവ് വാക്‌സിനേഷന്‍ സെന്ററുകളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
തമിഴ്‌നാട്ടില്‍ (സര്‍ക്കാര്‍ 4127, സ്വകാര്യമേഖല 766), കര്‍ണ്ണാടക (സര്‍ക്കാര്‍ 6002, സ്വകാര്യമേഖല 649), ആന്ദ്രാപ്രദേശ് 2063 (സര്‍ക്കാര്‍ 1765, സ്വകാര്യ മേഖല 649) ഉം സെന്ററുകളുള്ളപ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍തലത്തിലെ 820 സ്വകാര്യ ആശുപത്രികളില്‍ 273ഉം അടക്കം 1093 മാത്രമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സെന്ററുകളും, ആവശ്യത്തിന് വാക്‌സിനും ലഭിക്കുമ്പോള്‍ കേരളത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പരാജയപ്പെടുകയാണ്. ഇതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഏറെയാണ്.
കേന്ദ്രത്തിനെതിരെ ദുഷ്പ്രചരണം ചെയ്യുന്ന സമയം സിഎഫ്‌എല്‍ടിസി സെന്ററുകള്‍ ആരംഭിച്ച്‌ അവയുടെ നടത്തിപ്പിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തുക നല്‍കുകയാണ് വേണ്ടതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button