COVID 19Latest NewsNewsIndia

കോവിഡ് മരുന്ന് നല്‍കണം; മെഡിക്കല്‍ ഓഫീസറുടെ കാലുപിടിച്ചു കരഞ്ഞ് രോഗികളുടെ ബന്ധുക്കള്‍

കോവിഡ് രണ്ടാംതരംഗത്തില്‍ രാജ്യം വിറങ്ങലിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ഓക്‌സിജന്‍ സിലിണ്ടറുകളും അവശ്യ മരുന്നുകളും നല്‍കാനാകാതെ നിസഹരായിരിക്കുകയാണ് ഇന്ത്യക്കാര്‍. രാജ്യത്ത് നിസ്സഹായരായ പൗരന്മാര്‍ എത്രമാത്രമുണ്ടെന്ന് തെളിയിക്കുന്ന വാര്‍ത്തകളും വീഡിയോകളുമാണ് ദിനംപ്രതി പുറത്തു വരുന്നത്.

Read More: കേരളത്തിൽ ലോക്ക്ഡൗൺ വേണ്ടെന്നുള്ള തീരുമാനത്തിൽ ഉറച്ച് നിന്ന് മന്ത്രിസഭ

അത്തരത്തില്‍ എഎന്‍ഐ പുറത്തുവിട്ട ഒരു വീഡിയോയില്‍ ഉത്തര്‍പ്രദേശിലെ നോയിഡയിലെ കോവിഡ് രോഗികളുടെ കുടുംബങ്ങള്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ദീപക് ഒഹ്രിയുടെ കാലുപിടിച്ചു കരയുന്നത് കാണാം. കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡെസിവര്‍ മരുന്നിന് വേണ്ടിയാണ് ഇവര്‍ മെഡിക്കല്‍ ഓഫിസറുടെ കാലില്‍ വീണ് കരയുന്നത്.
ദീപക് ഒഹ്രിക്ക് അപേക്ഷ നല്‍കിയ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ കാലില്‍തൊട്ട് കൈകൂപ്പി അഭ്യര്‍ഥിക്കുന്നത് വീഡിയോയില്‍ കാണാം.

Read More: സിദ്ദിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതിയുടെ നിർദ്ദേശം 

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ മരുന്നുകള്‍ക്ക് ഉള്‍പ്പെടെ വലിയ ക്ഷാമമാണ് നേരിടുന്നത്. രണ്ടാമത്തെ തരംഗത്തിനിടയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നപ്പോള്‍, നിരവധി സംസ്ഥാനങ്ങളില്‍ റെംഡെസിവിറിന്റെ കുറവുകളുണ്ട്. വീഡിയോ പുറത്തുവന്നതോടെ നിരവധിപേര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഉത്തര്‍പ്രദേശില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ രോഗികളും മരണസംഖ്യയും കുതിച്ചുയരുകയാണ്.

Read More: ശ്വാസം കിട്ടാതെ പിടയുന്നവർക്ക് ആശ്വാസമായി 100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നൽകി താരദമ്പതികൾ

അതേസമയം പല സംസ്ഥാനങ്ങളില്‍ നിന്നും റെംഡെസീവിര്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് 19 സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് റെംഡെസീവിര്‍ എത്തിച്ചുനല്‍കി. പലപ്പോഴും ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് റെംഡെസിവിര്‍ നല്‍കണമെന്ന് സ്വകാര്യ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിനാല്‍ ആശുപത്രിയില്‍ ഇല്ലെങ്കിലും ചില ഇടപാടുകാര്‍ വഴി സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. ഒരു രോഗിക്ക് ശരാശരി ആറു ഡോസ് വരെ വേണം.

Read More: ‘പരസ്യമായി മാപ്പു പറയണം’; അപകീര്‍ത്തികരമായ വാര്‍ത്ത നൽകിയ കൈരളിക്കെതിരെ നിയമനടപടിയുമായി ബിജെപി

രോഗികള്‍ ഏറ്റവും കൂടുതലുള്ള ഡല്‍ഹിയില്‍ മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം രൂപ വരെയാണ് ഒരു ഡോസിന് കരിഞ്ചന്തയില്‍ ഈടാക്കുന്നത്. ഒരു ഡോസിന് മുപ്പതിനായിരം വേണ്ടിവരുമ്പോള്‍ ഈ മരുന്നിനു മാത്രം 1,80,000 രൂപയാകും. അതേസമയം കോവിഡ് രോഗം ൂര്‍ണമായി ഭേദമാക്കാന്‍ റെംഡെസിവിറിനാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയുള്‍പ്പെടെ 50 ഓളം രാജ്യങ്ങള്‍ കോവിഡ് ചികിത്സയ്ക്ക് ഇതുപയോഗിക്കാമെന്നാണ് പറയുന്നത്. ഇതിന്റെ ഭാഗമായാണ് ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ റെംഡെസിവിര്‍ നിര്‍ദേശിക്കുന്നതും.

Read More: ഉപദേശവും തള്ളലും കൊണ്ട് മാത്രം കോവിഡിനെ പ്രതിരോധിക്കാനാവില്ല,കേരളം സമ്പൂർണ പരാജയമെന്ന് കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button