തിരുവനന്തപുരം : രാജ്യത്തെ വാക്‌സിനേഷന്റെ സുപ്രധാന ഘട്ടം ഇന്നാരംഭിക്കുന്നു. പതിനെട്ട് വയസ്സിനും 45 വയസ്സിനുമിടയിലുള്ളവർക്കുള്ള വാക്സിനേഷൻ റജിസ്ട്രേഷനാണ് ഇന്ന് വൈകിട്ട് 4 മുതൽ തുടങ്ങുന്നത്. ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്. മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിച്ച് തുടങ്ങുന്നത് . സ്വകാര്യ ആശുപത്രികളില്‍ നിന്ന് പണം നല്‍കിയും ലഭ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് സൗജന്യമായും വാക്‌സിന്‍ ലഭിക്കും.
കോ-വിൻ വെബസൈറ്റില്‍ രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ
1. cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
2. ‘സ്വയം രജിസ്റ്റർ ചെയ്യുക / പ്രവേശിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക
3. നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകുക.
4. തുടർന്ന്, നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും, നൽകിയിരിക്കുന്ന സ്ഥലത്ത് ഒടിപി നൽകുക.
5. നിങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ആവശ്യമുള്ള തീയതിയിലും സമയവും നല്‍കുക
നിങ്ങളുടെ കോവിഡ് -19 വാക്സിനേഷൻ പൂർത്തിയായ ശേഷം, ഒരു റഫറൻസ് ഐഡി ലഭിക്കും, അതിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
Read Also : ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി; മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും നേർക്കുനേർ
രജിസ്ട്രേഷൻ സമയത്തും വാക്സിന്‍ കുത്തിവയ്പ്പിന് പോകുമ്പോഴും ഇവയില്‍ ഏതെങ്കിലും തിരച്ചറിയല്‍ രേഖകൾ കരുതണം
ആധാർ കാർഡ്
പാൻ കാർഡ്
വോട്ടർ ഐഡി
ഡ്രൈവിങ് ലൈസന്‍സ്
തൊഴിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം തൊഴിൽ കാർഡ്
പാസ്‌പോർട്ട്> ബാങ്ക് / പോസ്റ്റോഫീസ് നൽകുന്ന പാസ്ബുക്കുകൾ
പെൻഷൻ പ്രമാണം
സർക്കാർ / പബ്ലിക് ലിമിറ്റഡ് കമ്പനികൾ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്
Post Your Comments