Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി; മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും നേർക്കുനേർ

ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി പിഎസ്ജിയെ നേരിടും. യൂറോപ്പിലെ ഏറ്റവും വലിയ സമ്പന്നരായ രണ്ടു ടീമുകളിൽ സൂപ്പർ താരങ്ങളുടെ വലിയ നിര തന്നെയുണ്ട്. അതുകൊണ്ട് ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന വലിയ പോരാട്ടമായിരിക്കും പിഎസ്ജിയുടെ തട്ടകം സാക്ഷ്യം വഹിക്കുന്നത്. ബയേൺ മ്യൂണിക്കിനെ മറികടന്നാണ് പിഎസ്ജി സെമിയിലെത്തിയത്.

ജർമ്മൻ ലീഗിലെ വമ്പന്മാരായ ഡോർട്‌മുണ്ടിനെ മറികടന്നാണ് സിറ്റിയുടെ സെമി പ്രവേശം. അവസാന മത്സരത്തിൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്തി ലീഗ് കപ്പ് നേടിയ ആത്മവിശ്വാസത്തിലാകും സിറ്റി ഇന്ന് പിഎസ്ജിയെ നേരിടുക. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാനാകാത്ത ടീമുകളാണ് സിറ്റിയും പിഎസ്ജയും. ഇന്ന് രാത്രി 12.30 നാണ് മത്സരം.

shortlink

Post Your Comments


Back to top button