ന്യൂഡൽഹി : രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷനിൽ സാങ്കേതിക തകരാറെന്ന് പരാതി. കോവിൻ വെബ്സൈറ്റ് മുഖേന വാക്സിൻ രജിസ്ട്രേഷൻ നടത്താൻ ശ്രമിച്ചവരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. കോവിൻ വെബ്സൈറ്റ് തകരാറിലാണെന്നും പേര് രജിസ്റ്റർ ചെയ്യാനാകുന്നില്ലെന്നുമാണ് ഇവർ പറയുന്നത്.
ഒട്ടേറെപേർ ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിലും രംഗത്തെത്തിയിട്ടുണ്ട്. കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ വെബ്സൈറ്റ് തകരാറിലാണെന്നാണ് പലർക്കും കാണിക്കുന്നത്. നേരത്തെ 45 വയസിനു മുകളിലുള്ളവരുടെ രജിസ്ട്രേഷൻ നടക്കുന്ന സമയത്ത് തന്നെ ഇതിനെ പറ്റി പരാതി ഉയർന്നിരുന്നു. വാക്‌സിൻ ലഭ്യത കുറഞ്ഞതോടെ പലർക്കും രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയുംവാക്‌സിൻ സ്വീകരിക്കേണ്ട സ്ഥലവും സമയവും ജനറേറ്റ് ചെയ്യാത്ത അവസ്ഥയും ഉണ്ടായിരുന്നു.
Post Your Comments